തിരുവനന്തപുരം: ലോക അൽഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് 'ഓർക്കാൻ കഴിയാത്തവരെ ഓർക്കുക" എന്ന മുദ്രാവാക്യത്തോടെ അൽഷൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഒഫ് ഇന്ത്യ മെമ്മറി വാക്ക് സംഘടിപ്പിച്ചു. കവടിയാറിൽ നിന്ന് മാനവീയം വീഥിയിലേക്ക് നടന്ന മെമ്മറി വാക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി ജി.ആർ. അനിൽ,​ സെക്രട്ടറി ഡി. കുട്ടപ്പൻ,​ പി.ആർ.എസ്. മുരുകൻ,​ അമ്പലത്തറ ചന്ദ്രബാബു,​ ഡോ. റോബർട്ട് മാത്യു,​ ജോർജ് മാത്യു,​ ജിജി തുടങ്ങിയവർ സംസാരിച്ചു.