photo
കേരളകൗമുദിയിൽ വിദ്യാരംഭം രജിസ്‌ട്രേഷൻ തുടരുന്നു

തിരുവനന്തപുരം:കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം നുകരാൻ അവസരമൊരുക്കി കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിൽ വിദ്യാരംഭം രജിസ്‌ട്രേഷൻ തുടരുന്നു. വിജയദശമി ദിനമായ ഒക്‌ടോബർ അഞ്ചിനാണ് വിദ്യാരംഭം. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ആചാര്യസ്ഥാനം വഹിക്കും. കവി പ്രഭാവർമ്മ, ഡോ. മാർത്താണ്ഡപിള്ള, എ.ഡി.ജി.പി പദ്മകുമാർ, മുൻ ഡി.ജി.പി ഹേമചന്ദ്രൻ, ഗോമതി അമ്മാൾ, കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോക് തുടങ്ങിയ പ്രമുഖരാണ് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കാനെത്തുന്നത്.

കേരളത്തിന്റെ അക്ഷരവെളിച്ചമായി നിലനിൽക്കുന്ന കേരളകൗമുദിയിൽ വർഷംതോറും ഒട്ടേറെ കുഞ്ഞുങ്ങളാണ് എഴുത്തിനിരിക്കുന്നത്. പേട്ട എസ്.എൻ.ഡി.പി ഹാളിലാണ് ചടങ്ങ്. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകും. രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പർ: 04717117000, 9645089898. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് രജിസ്ട്രേഷൻ സമയം.