 
തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക വജ്രജൂബിലിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള 'ഓയിസ്‌ക മിൽമ ഗ്രീൻ ക്വസ്റ്റ് 2022' രജിസ്‌ട്രേഷൻ തുടങ്ങി. താത്പര്യമുള്ള സ്‌കൂളുകൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കാനാണ് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായി (മിൽമ) സഹകരിച്ചുള്ള പരിപാടി. സംസ്ഥാനത്തെ സ്‌കൂളുകളിലെ 8-10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്.
വിജയികൾക്ക് മിൽമ സ്‌പോൺസർ ചെയ്യുന്ന ഒരു ലക്ഷത്തിന്റെ കാഷ് അവാർഡ്, ട്രോഫി, ഓയിസ്‌കയുടെ ജപ്പാൻ ആസ്ഥാനത്തു നിന്നുള്ള സർട്ടിഫിക്കറ്റ്, പഠനയാത്രയ്‌ക്കുള്ള അവസരം എന്നിവ സമ്മാനമായി ലഭിക്കും. പ്രമുഖ ക്വിസ് മാസ്റ്റർമാരായ ജി.എസ്. പ്രദീപും സുനിൽ ദേവദത്തും മത്സരങ്ങൾക്ക് നേതൃത്വം നൽകും. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/W7m1MAcVzkXrECA19. ഫോൺ: 9447442486, 7012144406