പാറശാല: ബൈക്ക് ടെമ്പോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.കോഴിവിള പാറാവിള സ്വദേശി ഇർഷാദിനാണ് (26) പരിക്കേറ്റത്. കരമന-കളിയിക്കാവിള ദേശീയ പാതയിൽ ഇഞ്ചിവിള അയ്യപ്പാനഗർ ശാസ്താ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. പാറശാല നിന്നും കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് മുന്നിൽ പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിനെ മറികടക്കവേ എതിരെ നാഗർകോവിലിൽ നിന്ന് ഉദിയൻകുളങ്ങരയ്ക്ക് ലോഡുമായി വന്ന ടെമ്പോയുടെ പുറകിലത്തെ ചക്രത്തിൽ ഇടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ഈ ഭാഗത്ത് അപകടംപതിവാണ്.