
തിരുവനന്തപുരം: സംസ്ഥാന മാരിടൈംബോർഡും തുറമുഖ വകുപ്പും സംഘടിപ്പിച്ച ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ് മീറ്റിന്റെ തുടർ പരിപാടികൾക്കായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നലെ യു.എ.ഇ.ലേക്ക് തിരിച്ചു. 22 മുതൽ 28വരെ യുഎഇലെ വിവിധ എമിറേറ്റുകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം 29ന് മടങ്ങും.