vanitha-iti

പാറശാല: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച പാറശാല ഗവ.വനിതാ ഐ.ടി.ഐയിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു.വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ശിവരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ കെ.ഉദയകുമാർ, ജൂനിയർ സൂപ്രണ്ടന്റ് ജി.എസ്.സുനിൽ, കാട്പോയിന്റ് പ്രതിനിധി ജെനിഷ് എന്നിവർ സംസാരിച്ചു.എൻ.കെ.ശ്രീനിവാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയകുമാർ നന്ദിയും പറഞ്ഞു.