പോത്തൻകോട്: നന്നാട്ടുകാവിന് സമീപം ഡാൻസഫ് ടീം 65 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി.നെടുമങ്ങാട് ഡാൻസഫും പോത്തൻകോട് സബ് ഇൻസ്‌പെക്ടറും ചേർന്നാണ് റെയ്ഡ് നടത്തിയത്. നന്നാട്ടുകാവ് വേടൻവിളാകത്ത് തോടരികത്ത് പുത്തൻവീട്ടിൽ സരള സന്തോഷ്‌ എന്ന സന്തോഷിന്റെ വീട്ടിൽ നിന്ന് 50 കുപ്പിയും (25 ലിറ്റർ ), നന്നാട്ടുകാവ് പുളിമാത്ത് ക്ഷേത്രത്തിന് സമീപം നന്ദനം വീട്ടിൽ അനിൽകുമാറിന്റെ വീടിന് മുൻവശത്തെ വില്പന സ്ഥലത്തു നിന്ന് 15കുപ്പിയും (7.5 ലിറ്രർ ) പിടികൂടുകയായിരുന്നു.

.