
ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ മികവുത്സവം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.യു.എസ്.എസ് സ്കോളർഷിപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിതയും കായിക പ്രതിഭകൾക്കുള്ള അവാർഡ് ദാനം ജില്ലാ പഞ്ചായത്തംഗം എസ്.സുനിതയും ഉന്നത വിജയം നേടിയ ഉഴമലയ്ക്കൽ ശാഖാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനം സ്കൂൾ മാനേജർ ആർ.സുഗതനും നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ബി.ബിജു,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്. ലാൽ,ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി,സെക്രട്ടറി ഷിജു,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.എസ്.ലത,ടി.ജയരാജ്,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ബി.ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ,പി.ടി.എ വൈസ് പ്രസിഡന്റ് എസ്.എൻ. ബിജു,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു.