cm

ആർ. എസ്. എസ് അജണ്ട നടപ്പാക്കാൻ സർവകലാശാലകളെ വിട്ടുകൊടുക്കില്ല

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്ഭ​വ​നി​ൽ​ ​ന​ട​ത്തി​യ​ ​അ​സാ​ധാ​ര​ണ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഉ​യ​ർ​ത്തി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​ക​ടു​ത്ത​ ​ഭാ​ഷ​യി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​ഗ​വ​ർ​ണ​ർ​ ​ത​ന്റെ​ ​ഓ​ഫീ​സി​നെ​ ​രാ​ഷ്ട്രീ​യ​ ​ഉ​പ​ജാ​പ​ങ്ങ​ളു​ടെ​ ​കേ​ന്ദ്ര​മാ​ക്കി​യെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​വി​മ​ർ​ശ​ന​മാ​ണ് ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​തെ​ന്നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പറഞ്ഞു.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​ആ​ർ.​എ​സ്.​എ​സ് ​അ​ജ​ൻ​ഡ​ ​ന​ട​പ്പാ​ക്കാ​ൻ​ ​വി​ട്ടു​കൊ​ടു​ക്കി​ല്ല.
സം​ഘ​ട​ന​ക​ളി​ൽ​ ​നി​ന്ന് ​അ​ക​ലം​ ​പാ​ലി​ക്കേ​ണ്ട​ ​ഭ​ര​ണ​ഘ​ട​ന​ ​പ​ദ​വി​യി​ലി​രു​ന്നു​കൊ​ണ്ട് ​ആ​ർ.​എ​സ്.​എ​സ് ​പി​ന്തു​ണ​യു​ള്ള​ ​ആ​ളാ​ണെ​ന്ന് ​ഊ​റ്റം​ ​കൊ​ള്ളു​ന്ന​ത് ​ശ​രി​യാ​ണോ​യെ​ന്ന് ​ഗ​വ​ർ​ണ​റും​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ഹാ​യി​ക്കു​ന്ന​വ​രും​ ​വ്യ​ക്ത​മാ​ക്ക​ണം.
സ​ർ​ക്കാ​രി​ന്റെ​ ​സ​ഹാ​യ​ത്തോ​ടും​ ​ഉ​പ​ദേ​ശ​ത്തോ​ടും​ ​കൂ​ടി​ ​ഭ​ര​ണ​ഘ​ട​ന​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹിക്കേണ്ട ​ഗ​വ​ർ​ണ​ർ​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ക​ക്ഷി​യു​ടെ​യോ​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളു​ടെ​യോ​ ​ചു​മ​ത​ല​ക​ളാ​ണ് ​ ​നി​ർ​വ​ഹി​ക്കുന്നത്.
ഗ​വ​ർ​ണ​റി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​ ​നേ​ടി​യെ​ടു​ക്കേ​ണ്ട​ ​അ​ന​ർ​ഹ​മാ​യ​ ​ഏ​തെ​ങ്കി​ലും​ ​കാ​ര്യ​മോ​ ​താ​ത്പ​ര്യ​മോ​ ​സ​ർ​ക്കാ​രി​നി​ല്ല.​ ​ക​ണ്ണൂ​ർ​ ​ച​രി​ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​പൗ​ര​ത്വ​ഭേ​ദ​ഗ​തി​ ​നി​യ​മ​ത്തി​ന​നു​കൂ​ല​മാ​യി​ ​ച​രി​ത്ര​വി​രു​ദ്ധ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​ക​നാ​യ​ ​ഗ​വ​ർ​ണ​റി​ൽ​ ​നി​ന്നു​ണ്ടാ​യ​പ്പോ​ൾ​ ​ചി​ല​ ​പ്ര​തി​നി​ധി​ക​ളി​ൽ​ ​നി​ന്നു​ണ്ടാ​യ​ത് ​സ്വാ​ഭാ​വി​ക​ ​പ്ര​തി​ഷേ​ധ​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​കാ​ശ​പ്പെ​ട്ടു.

#ചാൻസലറുടെ തീരുമാനം

കണ്ണൂർ വി.സിയുടെ പുനർനിയമനം ഗവർണർ ചാൻസലറെന്ന നിലയ്ക്കെടുത്ത തീരുമാനമാണ്.

വി.സിയായ ആൾക്ക് വീണ്ടും വി.സിയായി തുടരാനുള്ള അധികാരം ഉണ്ടെന്ന് കണ്ണൂർ സർവകലാശാലാ നിയമത്തിലെ പത്താം വകുപ്പിൽ പറയുന്നുണ്ട്. അതുപയോഗിച്ചാണ് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ ചാൻസലർ അനുവദിക്കുന്നത്.ഹൈക്കോടതിയിൽ കേസ് എത്തിയപ്പോഴും ഇത് അംഗീകരിക്കുകയായിരുന്നു.

പുനർനിയമനം ഈ വ്യവസ്ഥയ്ക്ക് അനുസൃതമല്ലെന്ന് കാട്ടി നൽകിയ ക്വോവാറണ്ടോ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി.

ആശയവിനിമയം തെറ്റായി വ്യാഖ്യാനിച്ചു

മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:ഞാനും അദ്ദേഹവും പലവട്ടം കണ്ടിട്ടുണ്ട്. പലതരത്തിലുള്ള ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ നിയമനത്തിൽ നേരത്തെ

ഞങ്ങൾ തമ്മിൽ നടന്ന സംസാരത്തിന്റെ കാര്യങ്ങൾ അദ്ദേഹം തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണ്. ആ പറയുന്നത് വസ്തുതയല്ലെന്നു മാത്രമെ ഞാൻ പറയുന്നുള്ളൂ. ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുമ്പോൾ പലകാര്യങ്ങളും സംസാരിക്കും. അതൊക്കെ വിളിച്ചുപറയുന്നത് മാന്യതയാണോ?

ബില്ലിലൊപ്പിടുമെന്ന് പ്രതീക്ഷ

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം കിട്ടുമെന്ന ശുഭാപ്തിവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. "വായിക്കും മുമ്പാണല്ലോ അദ്ദേഹം അഭിപ്രായം പറഞ്ഞത്. വായിച്ചാൽ സംശയം തോന്നും. അതിന് വിശദീകരണം ചോദിക്കും. അപ്പോൾ സ്വാഭാവികമായും മന്ത്രിമാരും മറ്റും വിശദീകരിക്കുമല്ലോ. അപ്പോൾ അംഗീകരിക്കാതിരിക്കില്ലല്ലോ"- മുഖ്യമന്ത്രി പറഞ്ഞു.

അനന്തമായും അനിശ്ചിതമായും ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഭരണഘടന അനുവദിക്കുന്നുവെന്ന് പറഞ്ഞാൽ അത് ഭരണഘടനാശില്പികളുടെ വീക്ഷണത്തിനനുസൃതമല്ലെന്ന് പറയേണ്ടി വരും.

ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ നിയമവഴി സ്വീകരിക്കുമോ?​എന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ബില്ലുകളിൽ ഒപ്പിടില്ലെന്ന് കാണണ്ടല്ലോ എന്നു മാത്രമായിരുന്നു മറുപടി.