
തിരുവനന്തപുരം: ബാലരാമപുരത്ത് 158 കോടി വിലവരുന്ന 23 കിലോഗ്രാം ഹെറോയിനുമായി രണ്ടുപേരെ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി.
ബാലരാമപുരത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ, തിരുമല സ്വദേശി രമേഷ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരന്തരം നിരീക്ഷിച്ചശേഷമാണ് ഇവരെ പിടികൂടിയത്.
സിംബാബ്വെയിലെ ഹരാരെയിൽ നിന്ന് മുംബയിലെത്തിച്ച് അവിടെ നിന്ന് ട്രെയിൻമാർഗമാണ് മയക്കുമരുന്ന് ഇവിടെ കൊണ്ടുവന്നതെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു. കടത്തിനു പിന്നിൽ അന്താരാഷ്ട്ര കണ്ണികളുണ്ടെന്ന് സംശയമുണ്ട്. 
നടപടികൾ പൂർത്തിയാക്കിയ ശേഷം റൂറൽ എസ്.പിയെ ഡി.ആർ.ഐ സംഘം വിവരം അറിയിച്ചു.