കിളിമാനൂർ : സി.പി.ഐ സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള നെൽ കൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് നടക്കും.രാവിലെ 8.30 മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിലുള്ള ജനകീയ കർഷക സമിതിയാണ് വാലഞ്ചേരി പാടശേഖരത്തിൽ നെൽകൃഷി നടത്തുന്നത്.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി എ.എം.റാഫി,ജില്ലാ കൗൺസിൽ അംഗം ജി .എൽ.അജീഷ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ധനപാലൻ നായർ,കർഷക സമിതി ചെയർമാൻ വി.സോമരാജ കുറുപ്പ്,കൺവീനർ ജി.ബാലൻ,ഓർഗനൈസിംഗ് സെക്രട്ടറി ബി.എസ്.റെജി,കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,കസ്തൂർബാ ബാങ്ക് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ നായർ,ബോർഡ് മെമ്പർ ജി.ചന്ദ്രബാബു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ,കൃഷി ഓഫീസർ,സംഘാടക സമിതി ജോയിന്റ് സെക്രട്ടറി സജി ആർ.ആർ.വി,മണ്ഡലം കമ്മറ്റി അംഗങ്ങളായ സി.സുകുമാരപിള്ള,ബി.എസ്.സജികുമാർ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം.ഉദയകുമാർ,എസ്.സുജിത്ത് തുടങ്ങിയവർ പങ്കെടുക്കും.