കിളിമാനൂർ:സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണത്തിന് ആവശ്യമായ മരിച്ചീനി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി ഉണ്ണികൃഷ്ണൻ നിർവഹിക്കും.തുടർന്ന് കിസാൻ സഭ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടക്കും.ഓൾ ഇന്ത്യ കിസാൻ സഭ കിളിമാനൂർ മണ്ഡലം കമ്മിറ്റിയാണ് മരിച്ചീനി കൃഷി നടത്തിയത്.ആരൂർ ഗുരു മന്ദിരത്തിന് സമീപമാണ് മരിച്ചീനി കൃഷി ചെയ്തതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ കിളിമാനൂർ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള അറിയിച്ചു.