vembayam

വെമ്പായം : സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന കാലത്തെ സ്ത്രീ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ വെമ്പായം ജംഗ്ഷനിൽ സെമിനാർ സംഘടിപ്പിച്ചു. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി.വസന്തം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ,സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ദേവകി,കവിതാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി .എസ്.ഷൗക്കത്ത്,ജില്ലാ കൗൺസിൽ അംഗങ്ങളായ എസ്.ആർ.വിജയൻ,കരകുളം രാജീവ്,പി.കെ. സാം,എ.എസ്.ഷീജ,വെമ്പായം നുജൂം,അഡ്വ.രാധാകൃഷ്ണൻ,വിബി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. മഹിളാസംഘം നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ബിന്ദു ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സീനത്ത്ബീവി സ്വാഗതവും എ.ജി അനൂജ നന്ദിയും പറഞ്ഞു.