mm

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുനിവ് എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൈയിൽ തോക്കുമായി കസേരയിൽ ചാരിക്കിടക്കുന്ന അജിത്തിനെ പോസ്റ്റിൽ കാണാം. പാൻ ഇന്ത്യൻ റിലീസായി അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ബോണി കപൂർ ആണ് തുനിവിന്റെ നിർമ്മാതാവ്. നേർക്കൊണ്ട പാർവൈ, വലിമൈ എന്ന ചിത്രങ്ങൾക്കുശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ജോൺ കൊക്കൻ ആണ് പ്രതിനായകൻ. നീരവ് ഷാ ഛായാഗ്രഹണവും ഗിബ്രാൻ സംഗീതസംവിധാനവും ആക്‌ഷൻ സുപ്രീം സുന്ദറും നിർവഹിക്കുന്നു.