photo

പാലോട്:പൗവ്വത്തൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൗവ്വത്തൂർ ഗ്രാമീണ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ അഫിലിയേഷൻ പ്രഖ്യാപനവും പൊതു സമ്മേളനവും പൂയം തിരുന്നാൾ ഗൗരി പാർവതിബായി ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു അഫിലിയേഷൻ പ്രഖ്യാപനം നടത്തി.ലോഗോ പ്രകാശനംജി.കോമളവും മുതിർന്ന പൗരൻമാരെ ആദരിക്കൽ ശൈലജ രാജീവനും ലൈബ്രറി പുസ്തകങ്ങൾ സ്വീകരിക്കൽ സോഫി തോമസും നിർവഹിച്ചു.എഴുത്തുകാരൻ ഇരിഞ്ചയം രവി മുഖ്യാതിഥിയായി.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി, വാർഡ് മെമ്പർമാരായ വിനിത ഷിബു,കാനാവിൽ ഷിബു,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ടി.എൽ. ബൈജു,ജി.ബാലചന്ദ്രൻ നായർ,തെന്നൂർ ഷിഹാബ്,ഡി.എസ്.ബിനു,വാരിജാക്ഷൻ,വി.എസ് ഹണികുമാർ തുടങ്ങിയവർ പങ്കെടുത്തു.