പി​റ​ന്നാൾദി​ന​ത്തിൽ മാ​ളിക​പ്പു​റം​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്

mm

പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ന്റെ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.യ​മ​ഹ​ ​എ​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ഉ​ല്ലാ​സ് ​കൃ​ഷ്ണ​ ​സം​വി​ധാ​നം​ ​ചെ​യ്യും.​ ​സം​വി​ധാ​യ​ക​ൻ​ ​എം.​ ​പ​ത്മ​കു​മാ​റി​ന്റെ​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റാ​യി​രു​ന്നു​ ​ഉ​ല്ലാ​സ്.​ ​ദീ​പു​ ​എ​സ്.​ ​നാ​യ​രും​ ​സ​ന്ദീ​പ് ​സ​ദാ​ന​ന്ദ​നും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കും.​ ​ബി​ഗ് ​എ​ന്റർടെയ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ബി​ൻ​സ് ​വ​ർ​ഗീ​സാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഖി​ൽ​ ​ജോ​ർ​ജ്.​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ഗന്ധർവ ജൂനിയർ വിഷ്ണു അരവിന്ദ് സം​വി​ധാ​നം​ ചെ​യ്യും.​അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രവീൺ പ്രഭാരംഭം,​ സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് രചന. ജിഎം ഇൻഫോട് യ്ൻമെന്റ് ,​ലിറ്രിൽ ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. അ​തേ​സ​മ​യംഉ​ണ്ണി​​​ ​മു​കു​ന്ദ​ൻ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​​​ൽ​ ​എ​ത്തു​ന്ന​ ​മാ​ളി​​​ക​പ്പു​റം​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​പു​തി​​​യ​ ​പോ​സ്റ്റ​ർ​ ​റി​​​ലീ​സ് ​ചെ​യ്തു.​ ​ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​ ​സ​ന്നി​​​ധാ​ന​ത്തേ​ക്ക് ​പു​റ​പ്പെ​ടു​ന്ന​ ​ഉ​ണ്ണി​​​മു​കു​ന്ദ​നെ​യും​ ​ര​ണ്ടു​ ​കു​ട്ടി​​​ക​ളെ​യും​ ​പോ​സ്റ്റ​റി​​​ൽ​ ​കാ​ണാം.​ ​ക​ല്യാ​ണി​​​ ​എ​ന്ന​ ​എ​ട്ടു​വ​യ​സു​കാ​രി​​​യു​ടെ​യും​ ​അ​വ​ളു​ടെ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യ​ ​അ​യ്യ​പ്പ​ന്റെ​യും​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​​​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​വി​​​ഷ്ണു​ ​ശ​ശി​​​ ​ശ​ങ്ക​ർ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്നു.
ചി​​​ത്ര​ത്തി​​​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​വി​​​ഷ്ണു​വാ​ണ് ​നി​​​ർ​വ​ഹി​​​ക്കു​ന്ന​ത്.​ ​ആ​ന്റോ​ ​ജോ​സ​ഫി​​​ന്റെ​ ​മെ​ഗാ​മീ​ഡി​​​യ​യും​ ​വേ​ണു​കു​ന്ന​പ്പി​​​ള്ളി​​​യു​ടെ​ ​കാ​വ്യ​ ​ഫി​​​ലിം​ ​ക​മ്പ​നി​​​യും​ ​ചേ​ർ​ന്ന് ​ബി​​​ഗ് ​ബ​ഡ്ജ​റ്റി​​​ലാ​ണ് ​നി​​​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​​​ഷ്ണു​നാ​രാ​യ​ണ​ൻ.​ ​ര​ച​ന​:​ ​അ​ഭി​​​ലാ​ഷ് ​പി​ള്ള.പി.ആർ.ഒ വാഴൂർ ജോസ്.