വിതുര:വിതുര,തൊളിക്കോട് മേഖലകളിലെ എസ്എ.ൻ.ഡി.പി യോഗം ശാഖകളുടെയും ശ്രീനാരായണീയപ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണഗുരുദേവ സമാധിദിനം ആചരിച്ചു. ഗുരുപൂജ,ഹവനം,പ്രാർത്ഥന,ഉപവാസം,സമാധിപൂജ,കഞ്ഞിവീഴ്ത്ത്, സമാധിദിനസമ്മേളനം എന്നിവയുണ്ടായിരുന്നു.വിതുര ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിവിധപരിപാടികളോടെ ശ്രീനാരായണഗുരുദേവ സമാധിദിനം ആചരിച്ചു.ഗുരുപൂജ,കഞ്ഞിസദ്യഎന്നിവയുണ്ടായിരുന്നു. വിതുര ശാഖാപ്രസിഡന്റ് കാർത്തികേയൻ,സെക്രട്ടറി സുദർശനൻ,യൂണിയൻ കമ്മിറ്റിഅംഗം ദ്വിജേന്ദ്രലാൽ ബാബു എന്നിവർ നേതൃത്വം നൽകി.എസ്.എൻ.ഡി.പി യോഗം മണലയം,പൊൻപാറ,ആനപ്പാറ,മീനാങ്കൽ, ശാഖകളിലും ശ്രീനാരായണഗുരുദേവ സമാധിദിനം ആചരിച്ചു.കഞ്ഞിസദ്യയും നടത്തി.