കല്ലമ്പലം:കുളമുട്ടം ക്ഷീരോത്പാദക സഹകരണ സംഘം സബ് സെന്ററിന്റെ പുതിയ കെട്ടിടം 28ന് വൈകിട്ട് 4ന് വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ്‌ എ.ബി.സലിം അദ്ധ്യക്ഷത വഹിക്കും.ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു കർഷകർക്ക് ധനസഹായം വിതരണം ചെയ്യും. മണമ്പൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.നഹാസ് മുഖ്യ പ്രഭാഷണം നടത്തും.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ,​ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി.സുരേഷ് കുമാർ,ഒലീദ് കുളമുട്ടം,വൻകടവ് വിജയൻ,സോഫിയ സലിം,വർക്കല ക്ഷീരവികസന വകുപ്പ് ഓഫീസർ വി.മഞ്ജു, ഡായറി ഫാം ഇൻസ്‌ട്രക്ടർമാരായ ബീന,ആർ.എസ്.വിനോദ്,സംഘം സെക്രട്ടറി എസ്.ഷൈല തുടങ്ങിയവർ പങ്കെടുക്കും.