തിരുവനന്തപുരം :പാറശാല,നെടുമങ്ങാട് ബ്ലോക്കുകളിൽ നടപ്പിലാക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ,പാരാവെറ്റ്,ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്താൻ 28, 29 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെറ്ററിനറി സർജൻ തസ്തികയിലേക്ക് 28ന് രാവിലെ 10 നും പാരാവെറ്റ് തസ്തികയിലേക്ക് 28ന് ഉച്ചയ്ക്ക് 2 നും ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് 29ന് രാവിലെ 10 നുമാണ് ഇന്റർവ്യൂ.വെറ്ററിനറി സർജൻ തസ്തികയിലേക്ക് ബി.വിഎസി ആൻഡ് എ.എച്ച് വിജയിക്കണം. കൂടാതെ വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും വേണം. പാരാവെറ്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് / ഡെയറി / പൗൾട്രി മാനേജ്‌മെന്റ് കോഴ്സ് പാസാകണം.വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി നഴ്സിംഗ് സ്‌റ്റൈപെൻഡറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. ഒപ്പം എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും ഉണ്ടാകണം.ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സിയും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടാകണം. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471233 0736 ,https://ksvc.kerala.gov.in.