കടയ്ക്കാവൂർ : വക്കം കടയ്ക്കാവൂർ ലയൺസ് ക്ലബ് നാഗർകോവിൽ ബജൻസിംഗ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 24 ന് രാവിലെ 9 മണിമുതൽ ചാവിടിമുക്കിലുള്ള ലയൺസ് ക്ലബ് ഹാളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തും. ക്യാമ്പ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ്‌ പ്രസിഡന്റ്‌ ഡോ. രാമചന്ദ്രൻ, സെക്രട്ടറി വിജയൻ, ട്രഷറർ പ്രകാശ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് :9446272389,9446516638.