
കാട്ടാക്കട:കാട്ടാക്കട റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാം ഇറിഗേഷൻ ഹാളിൽ നടത്തിയ കുടുംബസംഗമവും അവാർഡ് ദാന ചടങ്ങും ഓണാഘോഷവും റോട്ടറി റവന്യൂ ഡിസ്ട്രിക് കോർഡിനേറ്റ റോട്ടേറിയൻ ജി.മണികണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോട്ടേറിയൻ ആർ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.ആർ.അജയകുമാർ,കെ.ആർ.അജയൻ,എസ്.അനിൽകുമാർ,സി.ഒ.ജയശ്രീ എന്നിവരെ വിവിധ റോട്ടറി അവാർഡുകൾ നൽകി ആദരിച്ചു.