q-rcode-stikker

വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ ഹരിതമിത്രം - സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സംവിധാനത്തിന് തുടക്കമായി. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്റ്റിക്കർ പതിക്കും. സ്റ്റിക്കർ പതിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ സ്റ്റിക്കർ പതിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ നിർവഹിച്ചു. ക്യൂ ആർ കോഡ് പതിക്കൽ ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരൂൺ, ജൂലി, അംഗം സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിത തുടങ്ങിയവർ പങ്കെടുത്തു.