നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയമേള ഇന്ന് രാവിലെ10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്തുകളായ കുളത്തൂർ33, കാരോട് 1, അതിയന്നൂർ4, നെയ്യാറ്റിൻകര നഗരസഭയിലെ 28 പേർക്കുമാണ് പട്ടയം വിതരണം ചെയ്യുന്നത്.നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻ ഡാർവിൻ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം മുതലായവർ പങ്കെടുക്കും.