maranalloor

മലയിൻകീഴ് :മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.ഹയർ സെക്കൻഡറി സ്കൂളിൽ ഓസോൺ ദിനം കേരള എയർ സ്കോഡ്രൻ എൻ.സി.സി മാറനല്ലൂർ ട്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഓസോൺ പാളിയെയും അതിൽ ഉണ്ടായിട്ടുള്ള ക്ഷതങ്ങളെ കുറിച്ചും ഓട്ടൻതുള്ളലിലൂടെ കേഡറ്റുകൾ അവതരിപ്പിച്ചു.വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു.സ്കൂൾപ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർഎൻ.സി.സി.ഓഫീസർ,പി.ടി.എ.പ്രസിഡന്റ്,രക്ഷകർത്താക്കൾ,അദ്ധ്യാപകർ എന്നിവർ പങ്കെുത്തു.വൃക്ഷത്തൈ നൽകിയും ഓസോൺ ദിന സന്ദേശം നൽകിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, പരിപാടിയുടെ ഭാഗമായി.