തിരുവനന്തപുരം:കിഴക്കേകോട്ട അഭേദാശ്രമത്തിൽ 26 മുതൽ ഒക്ടോബർ 5 വരെ നവരാത്രി മഹോത്സവം നടക്കും.26ന് രാവിലെ 6.30ന് പൂജവയ്പ്. തുടർന്ന് ഒക്ടോബർ 4 വരെ ദേവീ ഭാഗവത നവാഹം, 5ന് രാവിലെ 7 മുതൽ പ്രൊഫ.ചെങ്കൽ സുധാകരന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും.5ന് രാവിലെ സൗജന്യ സംഗീത,ഭജന ക്ലാസുകളുടെ പുതിയ ബാച്ചിന് തുടക്കം കുറിക്കും. നവരാത്രിയോടനുബന്ധിച്ച് ബൃഹദ് സംഗീത കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഗീതോത്സവം നടക്കും.

26ന് പി. പത്മേഷിന്റെ പുല്ലാങ്കുഴൽ കച്ചേരിയാണ്. 27ന് തെങ്കര മഹാരാജ്, 28ന് ബി പുഷ്പാ കൃഷ്ണൻ, 29ന് എസ്. അശ്വതി വിനു, 30ന് ആർ. രഞ്ജിത്ത്, ഒക്ടോബർ ഒന്നിന് കോന്നി പ്രമോദ്, 2ന് വി.എസ്.നമിതാ ദേവ്, 3ന് രമ്യാ ജയറാമും എസ് സരസ്വതിയും, 4ന് അച്യുത് ശങ്കർ.എസ്.നായർ എന്നിവരുടെ സംഗീതക്കച്ചേരി, 5ന് വൈകിട്ട് ആശ്രമത്തിലെ വിശാഖ സംഘത്തിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.