നെടുമങ്ങാട്:നെടുമങ്ങാട് ജില്ലാ സഹകരണ മാർക്കറ്റിംഗ് &പ്രോസസിംഗ് സംഘത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം 26ന് രാവിലെ 10ന് നെടുമങ്ങാട് കേരളാ ബാങ്ക് ഹാളിൽ നടക്കും.സംഘം പ്രസിഡന്റ് എൻ.ജയമോഹനന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.സംഘത്തിലെ മുൻകാല പ്രസിഡന്റുമാരെ അടൂർ പ്രകാശ്.എം.പി ആദരിക്കും.മുൻ ഭരണ സമിതിയംഗങ്ങളെ പാലോട് രവിയും മികച്ച കർഷകരെ മുൻ മുൻസിപ്പൽ ചെയർപേഴ്സൺസി.എസ്.ശ്രീജയും,കർഷക പദ്ധതിയുടെ ഉദ്ഘാടനം ഇ.ഷംസുദീനും,ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ ബി.നിസാമുദീനും ആദരിക്കും. വിവിധ സംഘം പ്രസിഡന്റുമാർ,വിവ്ധ രാഷ്ട്രീയ കക്ഷി നേതാക്കൾ,സംഘം മാനേജിംഗ് ഡയറക്ടർ ഡി.എസ്.ശ്രീജ,സംഘം ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് 11.30ന് നടക്കുന്ന കർഷക സെമിനാർ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.