
മലയിൻകീഴ്: ഭജനമഠം റസിഡന്റ്സ് അസോസിയേഷൻ വാർഷിക ആഘോഷം ഗാനരചയിതാവും കവിയുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ചിറത്തല മഹാദേവ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സി.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടൻ കൊല്ലം തുളസി മുഖ്യ അതിഥിയായിരുന്നു. അസോസിയേഷൻ സെക്രട്ടറി എസ്. ഹരികുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ.എസ്. ഗീതാകുമാരി, സിന്ധുരാജേന്ദ്രൻ അസോസിയേഷൻ രക്ഷാധികാരി വി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിക്ക് പഠനധനസഹായം നൽകി. വിദ്യാജ്യോതി പദ്ധതിയുടെ ലോഗോ പ്രകാശനം ഗിരിഷ് പുലിയൂർ നിർവഹിച്ചു. ഹരിത ശ്രീയുടെ ലോഗോ പ്രകാശനം കൊല്ലം തുളസി നിർവഹിച്ചു.100 വയസ് പൂർത്തിയാക്കിയ അംഗത്തെ യോഗത്തിൽ ആദരിച്ചു.