
കാച്ചാണി: അന്തരിച്ച കോതകുളങ്ങര ഭാസ്‌ക്കരൻ ജ്യോത്സ്യരുടെ മകനും ജ്യോത്സ്യനും കോൺഗ്രസ് നേതാവുമായ കോതകുളങ്ങര മോഹൻദാസ് (66) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് .വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ മോഹൻ ദാസ് കോൺഗ്രസിന്റെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായിരുന്നു. സേവാദൾ ജില്ലാ ചീഫ് ഓർഗനൈസറായി സേവനമനുഷ്ഠിച്ച് മികച്ച ഇൻസ്ട്രക്ടറായിരുന്നു . ഭാര്യ സുധാ ദേവി. മക്കൾ:ശ്രീകാന്ത്, ഉമ,ദീപ, സന്ധ്യ. മരുമക്കൾ :രാജേഷ്, അരവിന്ദ് .