തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിക്കണമെന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ ശശി തരൂർ എം.പിയുടെ ഫേസ്ബുക്ക് കുറിപ്പ്. സമാധാനപരമായ ഒരു ബഹുജനസമരത്തോട് പ്രതികരിക്കേണ്ടത് ചർച്ചകളിലൂടെയും കൂടിയാലോചനയിലൂടെയുമാണ്. ഒരു കാരണവശാലും ബലപ്രയോഗം പാടില്ല. തുറമുഖ പദ്ധതി പ്രദേശത്തേക്കുള്ള വഴി തുടർച്ചയായി തടസപ്പെടുന്നുണ്ടെന്നത് വസ്‌തുതയാണെങ്കിലും പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണം. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കുന്നത് ഒഴിച്ചുളള മറ്റെല്ലാ ആവശ്യങ്ങളോടും എനിക്ക് അനുഭാവ സമീപനമാണുളളതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.