
വെഞ്ഞാറമൂട്: മരംമുറിക്കിടെ ചില്ല ദേഹത്തടിച്ച് തൊഴിലാളി മരിച്ചു.വാമനപുരം കളമച്ചൽ കണിച്ചോട് അനിൽ ഭവനിൽ ഷിബു(48) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വാഴ്‌വേലിക്കോണത്ത് സ്വകാര്യ വ്യക്തിയുടെ പുരയിയിടത്തിൽ നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം. മുറിഞ്ഞു വന്ന ചില്ല ഇദ്ദേഹത്തിന്റെ ദേഹത്തടിക്കുകയും സാരമായി പരിക്കേൽക്കുയും ചെയ്തു.തുടർന്ന് ഒപ്പമുണ്ടായിരുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും താമസിയാതെ മരണമടഞ്ഞു.