anukumari
തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായി നിയമിതയായ അനുകുമാരി

 അനുകുമാരി തിരുവനന്തപുരത്ത്

തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ ഡവലപ്മെന്റ് കമ്മിഷണർമാരായി ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ച് സർക്കാർ. തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായി അനുകുമാരിയെ നിയമിച്ചു. നിലവിൽ തലശ്ശേരി സബ് കളക്ടറാണ്. തിരുവനന്തപുരം സബ് കളക്ടറായിരുന്ന എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് ജില്ലാ വികസന കമ്മിഷണറായി മാറ്റി നിയമിച്ചു. കൊല്ലം സബ്കളക്ടറായിരുന്ന ചേതൻകുമാർ മീണയെ എറണാകുളത്തും കോട്ടയം സബ്കളക്ടറായ രാജീവ്കുമാർ ചൗധരിയെ മലപ്പുറത്തും ജില്ലാ ഡവലപ്മെന്റ് കമ്മിഷണർമാരാക്കി. കണ്ണൂർ ജില്ലാ വികസന കമ്മിഷണറായി ഡി.ആർ. മേഘശ്രീയെ നിയമിച്ചു. നിലവിൽ കാഞ്ഞങ്ങാട് സബ് കളക്ടറാണ്.
ഭരണ സൗകര്യാർത്ഥം ജില്ലാ കളക്ടർക്ക് തൊട്ടു താഴെ സബ്കളക്ടർ ഗ്രേഡ് ഒന്ന് സീനിയർ ടൈം സ്‌കെയിലുള്ളവരെയാണ് ജില്ലാ ഡവലപ്മെന്റ് കമ്മിഷണർമാരായി നിയമിക്കാൻ തീരുമാനിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്.