kattakada

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കു മുന്നിൽ വച്ച് ജീവനക്കാർ നീചമായി മർദ്ദിച്ച സംഭവത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. പ്രതികൾ ആരൊക്കെയെന്ന് പകൽപോലെ തെളിഞ്ഞിട്ടും പൊലീസ് പിടികൂടുകപോലും ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണസംഘം വരുന്നത്.

കാട്ടാക്കട ഡിവൈ.എസ്.പി എസ്.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാകും കേസ് അന്വേഷിക്കുകയെന്ന് റൂറൽ എസ്.പി ശില്പ അറിയിച്ചു. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ അനിൽ ജെ.റോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടന്നതായുള്ള ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിച്ചത്.
സൈബർ സെൽ ഇൻസ്‌പെക്ടർ ജി.എസ്.രതീഷ്, കാട്ടാക്കട സ്റ്റേഷനിലെ എസ്.ഐമാരായ ബൈജു,വേണു, എ.എസ്.ഐ ഉഷ, ലാൽ,മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്. ഐ രാജഗോപാൽ,ഉണ്ണികൃഷ്ണൻ,ആര്യനാട് സ്റ്റേഷനിലെ സി.പി.ഒ പ്രശോഭ്,സൈബർ സെൽ സി.പി.ഒ ഷാജിദാസ് എന്നിവരാണ് സംഘത്തിലുള്ളത്.
അതിക്രമത്തിന് ഇരയായ അച്ഛനും മകളും ദളിത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ പട്ടിക ജാതി / വർഗ്ഗ അതിക്രമ നിരോധന വകുപ്പ് ചേർക്കുന്നതിനെക്കുറിച്ച് സംഘം പരിശോധിക്കും. ഈ നിയമപരിരക്ഷ അട്ടിമറിച്ച് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം കിട്ടാൻ അവസരമൊരുക്കുന്ന തരത്തിലുള്ള കാട്ടാക്കട ഇൻസ്‌പെക്ടർ അനിൽ ജെ. റോസിന്റെ നടപടി വിവാദമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. പുതിയ അന്വേഷണസംഘം വന്നാലും പ്രതികളെ സംരക്ഷിക്കാൻ ഉന്നത സമ്മർദ്ദമുള്ളതിനാൽ ഫലമുണ്ടാവില്ലെന്ന ആശങ്ക നിലവിലുണ്ട്. പ്രതികൾക്കെതിരെ പട്ടികജാതി / വർഗ്ഗ അതിക്രമ നിരോധന വകുപ്പ് ചേർക്കാതിരിക്കാൻ വലിയ സമ്മർദ്ദമാണ് ഉന്നത നേതൃത്വത്തിൽ നിന്നുണ്ടായത്. പ്രതികളിലധികവും സി.ഐ.ടി.യു സംഘടനയിലെ അംഗങ്ങളാതിനാൽ ജാമ്യം കിട്ടുന്ന വകുപ്പ് മാത്രമാണ് നേരത്തെ ചേർത്തിരുന്നത്. ഇക്കാര്യം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം 354 എ വകുപ്പു കൂടി ചേർത്തത്. ഇനിയും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതില്ലെന്നാണ് ഉന്നതങ്ങളിൽ നിന്നു പൊലീസിന് ലഭിക്കുന്ന നിർദ്ദേശമെന്നറിയുന്നു.


കോടതിയിലേക്ക്

പെൺകുട്ടിയെ അപമാനിച്ചതിന് ജാമ്യമില്ലാ കേസെടുത്തിട്ടും പട്ടികജാതി അതിക്രമ നിരോധന വകുപ്പ് ഇരകൾക്ക് നിഷേധിക്കുന്നതിനെതിരെ ദളിത് സംഘടനകൾ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​
ജീ​വ​ന​ക്കാ​രെ​ ​ഉ​ട​ൻ​ ​
അ​റ​സ്റ്റ് ​ചെ​യ്യ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ൺ​സെ​ഷ​ൻ​ ​ടി​ക്ക​റ്റ് ​പു​തു​ക്കാ​നെ​ത്തി​യ​ ​അ​ച്ഛ​നെ​യും​ ​മ​ക​ളെ​യും​ ​കാ​ട്ടാ​ക്ക​ട​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡി​പ്പോ​യി​ൽ​ ​വ​ച്ച് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​ജീ​വ​ന​ക്കാ​രെ​ ​ഉ​ട​ൻ അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​
​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​അ​റ​സ്റ്റ് ​വൈ​കു​ന്ന​ത് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​മെ​ന്നും​ ​ഈ​ ​അ​ച്ഛ​നും​ ​മ​ക​ൾ​ക്കും​ ​നീ​തി​ ​ല​ഭ്യ​മാ​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രി​ന്റെ​യും​ ​പൊ​ലീ​സി​ന്റെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

ഇ​ത്ത​ര​ക്കാ​ർ​ക്ക് ​എ​ന്ത് ​ആ​നു​കൂ​ല്യം ന​ൽ​കാ​നാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​കാ​ട്ടാ​ക്ക​ട​യി​ൽ​ ​മ​ക​ളു​ടെ​ ​മു​ന്നി​ൽ​വ​ച്ച് ​പി​താ​വി​നെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വം​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി.​
​ഇ​ത്ത​ര​ത്തി​ൽ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​എ​ന്ത് ​ആ​നു​കൂ​ല്യം​ ​ന​ൽ​കാ​നാ​ണെ​ന്നും​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു.​ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​അ​ടി​യ​ന്ത​ര​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​
ഇ​ന്ന​ലെ​ ​ഈ​ ​റി​പ്പോ​ർ​ട്ട് ​പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്. കു​റ്റ​ക്കാ​രാ​യ​ ​ജീ​വ​ന​ക്കാ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തെ​ന്നും​ ​ഇ​വ​രു​ടെ​ ​ന​ട​പ​ടി​ ​പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​റി​പ്പോ​ർ​ട്ട് ​സ്റ്റേ​റ്റ്‌​മെ​ന്റാ​യി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​
കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​സിം​ഗി​ൾ​ഡ്യൂ​ട്ടി​ ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​ ​എ​തി​ർ​ത്ത് ​ജീ​വ​ന​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ​കാ​ട്ടാ​ക്ക​ട​യി​ൽ​ ​പി​താ​വി​ന് ​മ​ർ​ദ്ദ​ന​മേ​റ്റ​ ​സം​ഭ​വം​ ​ഹൈ​ക്കോ​ട​തി​ ​പ​രാ​മ​ർ​ശി​ച്ച​ത്.