jithin
f

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരേ സ്ഫോടകവസ്തു എറിഞ്ഞ പ്രതിയെ 84 ദിവസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് തുമ്പ സ്റ്റേഷൻ കടവ് ലക്ഷംവീട് കോളനിയിൽ കൃഷ്ണ വിലാസത്തിൽ നിന്ന് കുളത്തൂർ മുക്കോലയ്ക്കൽ വി.എസ്.എസ്.സി റോഡിൽ ടി.സി 98-3215-ാം നമ്പർ വീട്ടിൽ താമസിക്കുന്ന ജിതിനാണ് (കണ്ണൻ-31) അറസ്റ്റിലായത്.

ഇയാൾ തുമ്പ സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജിതിനെ ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (അഞ്ച്) അശ്വതി ഒക്ടോബർ ആറു വരെ റിമാൻഡ് ചെയ്തു. പൊലീസ് തന്നെ മർദ്ദിച്ചിട്ടില്ലെന്ന് പ്രതി മജിസ്ട്രേട്ടിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും ജിതിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ 11ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു. ജൂൺ 30ന് രാത്രി 11.23നായിരുന്നു എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. കേസിൽ മൂന്നിലേറെ പ്രതികൾ ഇനിയുമുണ്ടാവുമെന്ന് ക്രൈെംബ്രാഞ്ച് പറഞ്ഞു.

ജൂൺ 13ന് സി.പി.എം പ്രവർത്തകർ കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിന്റെയും, ജൂൺ 23ന് രാഹുൽഗാന്ധിയുടെ വയനാട് എം.പി ഓഫീസ് എസ്.എഫ്.ഐക്കാർ ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞതെന്ന് ജിതിൻ കുറ്റസമ്മതം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുഹൃത്തിന്റെ സ്കൂട്ടറിലാണ് എ.കെ.ജി സെന്ററിലെത്തിയതെന്നും, സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നുമാണ് ജിതിന്റെ മൊഴി. സ്ഫോടകവസ്തു എറിഞ്ഞശേഷം സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തി കാറിൽ കയറിപ്പോവുകയായിരുന്നു. സുഹൃത്തുക്കളായ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് കുറ്റകൃത്യം ചെയ്തതെന്നും ജിതിൻ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് അറിയിച്ചു.

പ്ര​തി​ ​സ്കൂ​ട്ട​ർ​ ​കൈ​മാ​റി​യ​ത്
സ്ത്രീ​ക്കെ​ന്ന് ​സൂ​ചന

എ.​കെ.​ജി​ ​സെ​ന്റ​റി​നു​ ​നേ​ർ​ക്ക് ​സ്ഫോ​ട​ക​വ​സ്തു​ ​എ​റി​യാ​ൻ​ ​ഗൗ​രീ​ശ​പ​ട്ട​ത്ത് ​ത​ന്റെ​ ​കാ​ർ​ ​പാ​ർ​ക്ക് ​ചെ​യ്ത​ ​ശേ​ഷം​ ​ഗ്രേ​ ​നി​റ​ത്തി​ലെ​ ​ഹോ​ണ്ട​ ​ഡി​യോ​ ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​സ്കൂ​ട്ട​റി​ലാ​ണ് ​പ്ര​തി​ ​ജി​തി​ൻ​ ​എ​ത്തി​യ​ത്.​ ​എ​റി​ഞ്ഞ​ശേ​ഷം​ ​ഗൗ​രീ​ശ​പ​ട്ട​ത്ത് ​തി​രി​ച്ചെ​ത്തി​ ​കാ​റു​മെ​ടു​ത്ത് ​പോ​യി.​ ​സ്കൂ​ട്ട​ർ​ ​മ​റ്റൊ​രാ​ൾ​ക്ക് ​കൈ​മാ​റി.​ ​ഇ​യാ​ളെ​യും​ ​സ്കൂ​ട്ട​റും​ ​ക​ണ്ടെ​ത്ത​ണം.​ ​സു​ഹൃ​ത്തി​ന്റെ​ ​സ്കൂ​ട്ട​റാ​ണെ​ന്നും​ ​ന​മ്പ​ർ​ ​ഓ​ർ​മ്മ​യി​ല്ലെ​ന്നു​മാ​ണ് ​ജി​തി​ന്റെ​ ​മൊ​ഴി.
സ്കൂ​ട്ട​റും​ ​വ​സ്ത്ര​ങ്ങ​ളും​ ​ക​ണ്ടെ​ത്താ​ൻ​ ​ജി​തി​ന്റെ​ ​വീ​ട്ടി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി​യെ​ങ്കി​ലും​ ​കി​ട്ടി​യി​ല്ല.​ ​സ്കൂ​ട്ട​റി​ൽ​ ​ഒ​രു​ ​ബാ​ഗി​ലാ​ണ് ​സ്ഫോ​ട​ക​വ​സ്തു​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​തി​രി​കെ​ ​ഗൗ​രീ​ശ​പ​ട്ട​ത്തെ​ത്തി​ ​സ്കൂ​ട്ട​റി​ൽ​ ​നി​ന്ന് ​ബാ​ഗെ​ടു​ത്ത് ​കാ​റി​ന്റെ​ ​ഡി​ക്കി​യി​ൽ​ ​വ​ച്ച​ശേ​ഷം​ ​ഡി​ക്കി​ ​അ​ട​ച്ചി​ല്ല.​ ​ഇ​തും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​യി.​ ​ജി​തി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​സ്ത്രീ​യാ​ണ് ​സ്കൂ​ട്ട​റോ​ടി​ച്ച് ​പോ​യ​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഗൗ​രീ​ശ​പ​ട്ടം​ ​വ​രെ​ ​ജി​തി​ൻ​ ​സ്കൂ​ട്ട​റി​ലെ​ത്തി​യ​താ​യും,​ ​പി​ന്നീ​ട് ​ഒ​രു​ ​സ്ത്രീ​ ​ഓ​ടി​ച്ചു​പോ​വു​ന്ന​താ​യും​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.
ഗൗ​രീ​ശ​പ​ട്ട​ത്തി​നു​ ​ശേ​ഷം​ ​ഡി​യോ​ ​സ്കൂ​ട്ട​റി​നു​ ​പി​ന്നി​ൽ​ ​ഒ​രു​ ​കാ​ർ​ ​പോ​വു​ന്ന​താ​യും​ ​ക​ണ്ടെ​ത്തി.​ ​ഈ​ ​കാ​റി​ൽ​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ബോ​ർ​ഡ് ​വ​ച്ചി​രു​ന്നു.​ ​ഇ​ത് ​പി​ന്തു​ട​ർ​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഓ​ടു​ന്ന​ ​ജി​തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​കെ.​എ​ൽ22​ ​കെ​ 63​ ​ന​മ്പ​ർ​ ​കാ​റാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​ജി​തി​ൻ​ ​ധ​രി​ച്ചി​രു​ന്ന​ ​പ്ര​ത്യേ​ക​ ​ത​ര​ത്തി​ലു​ള്ള​ ​ടീ​-​ഷ​ർ​ട്ട് ​പ​ട്ട​ത്തെ​ ​മാ​ക്സ് ​ഷോ​റൂ​മി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​തി​ന്റെ​യും​ ​വു​ഡ്ലാ​ൻ​ഡ് ​ക​മ്പ​നി​യു​ടെ​ ​പേ​രി​ലു​ള്ള​ ​ഡൂ​പ്ലി​ക്കേ​റ്റ് ​ഷൂ​സ് ​വാ​ങ്ങി​യ​തി​ന്റെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യ​തോ​ടെ,​ ​പ്ര​തി​ ​ജി​തി​നാ​ണെ​ന്ന് ​തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലും​ ​വാ​ട​ക​മു​റി​യി​ലു​മ​ട​ക്കം​ ​മൂ​ന്നി​ട​ത്ത് ​റെ​യ്ഡ് ​ന​ട​ത്തി.​ ​കാ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.