തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം തടയേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.പൊന്നറ ശ്രീധറിന്റെ 125–ാം ജന്മദിനത്തോട് അനുബന്ധിച്ച് തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ.രാജു,നെഹ്‌റു പീസ് ഫൗണ്ടേഷൻ സെക്രട്ടറി ദിനകരൻ പിള്ള എന്നിവർ സംസാരിച്ചു.