ps

നെടുമങ്ങാട്: കർഷകസംഘം ജില്ലാ സമ്മേളനത്തിനാവശ്യമായ നെടുമങ്ങാട് ഏരിയയിലെ 9 കമ്മിറ്റികൾ സ്വരൂപിച്ച ഉത്പന്നങ്ങൾ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ലോക്കൽ കേന്ദ്രങ്ങളിൽ എത്തി ഏറ്റുവാങ്ങി.ഏരിയ സെക്രട്ടറി ആർ.മധു,പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,ഫുഡ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.ശേഖരിച്ച ഉത്പന്നങ്ങൾ സംഘാടക സമിതിക്കു വേണ്ടി ചെയർമാൻ അഡ്വ.ആർ.ജയദേവൻ പി.എസ്.പ്രശാന്തിൽ നിന്ന് ഏറ്റുവാങ്ങി.അഗ്രി ഫെസ്റ്റ് നഗറിൽ നൂറ്റി അൻപതോളം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി.