
തിരുവനന്തപുരം : സി.പി.എം നിർദേശപ്രകാരം ജിതിനെ എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിയാക്കിയതാണെന്ന് അമ്മ ജിജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നു. ജിതിന്റെ വസ്ത്രം അന്വേഷിച്ച് പൊലീസ് വീട്ടിൽ വന്നെന്ന് ജിതിന്റെ ഭാര്യ പറഞ്ഞു. ജിതിന്റെ ചെരിപ്പും അന്വേഷിച്ചു. നിർബന്ധപൂർവമായിരുന്നു പരിശോധന.