p

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്‌പോർട്സ് ക്വാട്ട സപ്ലിമെന്ററി റാങ്ക്ലിസ്റ്റിലേക്കുളള വെരിഫിക്കേഷൻ പൂർത്തിയായി. പരാതിയുളള/സർട്ടിഫിക്കറ്റ് റിജക്ടായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ പുതിയതായി സെപ്റ്റംബർ 25 നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാം. ഈ മാസം 25വരെയുളള പരാതികൾ പരിഗണിച്ചശേഷം അന്തിമ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.



കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം.


ഒന്നാം വർഷ പി.ജി പ്രവേശനത്തിനായി എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് https://admissions.keralauniverstiy.ac.in

പരീക്ഷാഫലം

2021 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ്. സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

2022 ആഗസ്റ്റിൽ നടത്തിയ നാല്,ആറ്,എട്ട് സെമസ്റ്റർ ബി.കോം. കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 26, 27 തീയതി മുതൽ അതാത് കോളേജുകളിൽ നടത്തും. 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. എൻവിയോൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ എന്നിവ സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 7 വരെ അതാത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ് അടയ്ക്കാം

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ഒക്‌ടോബർ 19 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്.സി. (എസ്.ഡി.ഇ. - റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 28 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബർ 1 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബർ 6 വരെയും ഓൺലൈനായി അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.എ (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി ഇന്ന് മുതൽ 30 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ബി.എ. റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

സ്‌പോട്ട് അഡ്മിഷൻ

കാര്യവട്ടം ഐ.എം.കെ, കവടിയാർ എച്ച്.എൽ.എൽ. മാനേജ്‌മെന്റ് അക്കാഡമി, മൺവിള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ എം.ബി.എ.(ഈവനിംഗ്) കോഴ്സിലേക്കുളള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും.

എസ്.സി. സീറ്റ് ഒഴിവ്

ഫിസിക്‌സ് പഠനവഗവേഷണ വകുപ്പിൽ എം.എസ്‌ സി പ്രോഗ്രാമിന് എസ്.സി സീറ്റ് ഒഴിവുണ്ട്. സെപ്റ്റംബർ 26 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.