തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് ജീവഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്. സ്ഫോടകവസ്തു എറിഞ്ഞതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക നേതാക്കളോട് പ്രതി വിവരം പറ‍ഞ്ഞെന്നും സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.