
വെമ്പായം: ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ പുറപ്പെടുന്ന കേരളത്തിന്റെ ആദ്യ സംഘമായ നെറ്റ് ബോൾ ടീം അംഗങ്ങളെ കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ കേരള സ്പോർട്സ് കൗൺസിലിന്റെയും കേരള ഒളിംബിക് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.പ്രസിഡന്റ് മേഴ്‌സി കുട്ടൻ, സെക്രട്ടറി അജിത് ദാസ്,വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഒളിംബിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ,സെക്രട്ടറി എസ്. രാജീവ്.നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എസ്.നാജിമുദീൻ,ടെക്നിക്കൽ ഓഫീസർ രാജേഷ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ,ജില്ലാ നെട്ബോൾ അസോസിയേഷൻ സെക്രട്ടറി ജൂഡ് ആന്റണി എന്നിവർ നേതൃത്വം നൽകി.