
പാലോട് :മങ്കയം വെള്ളച്ചാട്ടത്തിനടുത്ത് വാഴത്തോപ്പിൽ കഴിഞ്ഞ 4 ന് കുത്തൊഴുക്കിൽപ്പെട്ട നെടുമങ്ങാട്ടുകാരായ പത്തംഗ കുടുംബത്തിലെ 8 പേരെയും രക്ഷിച്ചത് പ്രദേശവാസികളായ യുവാക്കളായിരുന്നു. ഈ യുവാക്കളെ കേരള പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അനുമോദിച്ചു. ആശാവർക്കർ വിജിത,അമൽ,വിപിൻ, അജയലാൽ,അനീഷ്,കുഞ്ഞുമോൻ,വിജയലാൽ,വാഷിംഗ്ടൺ ,ഫവാസ് ,ഷെയ്സ് ലാൽ,വിനോദ് ,ജോയി,ഫിലിപ്സ് എന്നിവരെയാണ് പൊലീസ് ഇടിഞ്ഞാറിൽ അനുമോദിച്ചത്. 15ന് താന്നിമൂട് ചുണ്ടക്കരിക്കകത്ത് ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് രണ്ടു പേരെ രക്ഷിച്ച പാലോട് സ്റ്റേഷനിലെ കെ.എൻ.രതീഷിനെയും അനുമോദിച്ചു. നെടുമങ്ങാട് ഡിവൈ. എസ്.പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു. പാലോട് സർക്കിൾ ഇൻസ്പെക്ടർ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഭാസുരാംഗി, പാലോട് സബ്ബ് ഇൻസ്പെക്ടർ നിസാറുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ ആർ.എസ്.ബിജു, അരുൺ, ഷെയ്സ് ലാൽ, അൽ അമൻ എന്നിവർ സംസാരിച്ചു.