വിഴിഞ്ഞം:ലത്തീൻ അതിരൂപതയുടെ തുറമുഖവിരുദ്ധ സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മ തുറമുഖ കവാടത്തിൽ സത്യഗ്രഹം ആരംഭിക്കും. 30ന് മുമ്പ് തുറമുഖ കവാടത്തിലെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ സത്യഗ്രഹം തുടങ്ങാനാണ് തീരുമാനമെന്ന് കൂട്ടായ്‌മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു.തുറമുഖ വിരുദ്ധ സമരങ്ങളിലെ കള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സെമിനാർ നടത്തും. തുറമുഖ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി വാഹന പ്രചാരണ ജാഥ നടത്താനും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വെങ്ങാനൂർ, മുക്കോല,കിടാരകുഴി,കോട്ടുകാൽ,തെണ്ണൂർക്കോണം,നെല്ലിക്കുന്ന് എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സനൽകുമാർ, പ്രശാന്ത്, കൗൺസിലർ ഓമന, വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്‌, ജയറാം, കരിച്ചൽ ജയകുമാർ, മോഹനചന്ദ്രൻ നായർ, സതികുമാർ,പ്രദീപ്ചന്ദ്, നിനു,സുനിൽ കുമാർ,പവനസുധിർ,സഞ്ചുലാൽ,രാജേഷ്,വാഞ്ചു,തൈവിളകം ബിനു,അജിത് തുടങ്ങിയവർ സംസാരിച്ചു.