തിരുവനന്തപുരം:മനുഷ്യാവകാശ സംഘടനയായ സൊസൈറ്റ് ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പ്രഥമ വാർഷികസമ്മേളനം നാളെ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ നടക്കും. രാവിലെ 9ന് ചെയർമാൻ എം.എ.സഫർ പതാക ഉയർത്തും. 10ന് ഡോ.ശശി തരൂർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാവും.കെ.ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബി.ജെ. പി സംസ്ഥാന സെക്രട്ടറി കരമന ജയൻ എന്നിവർ അതിഥികളാവും.