തിരുവനന്തപുരം: ഹിന്ദു നാടാർ സമുദായത്തിന്റെ കൂട്ടായ്‌മയായ കോൺഫെഡറേഷൻ ഒഫ് ഹിന്ദു നാടാർ അസോസിയേഷൻസ് രൂപീകൃതമായി. അഖിലേന്ത്യാ നാടാർ അസോസിയേഷൻ ശിങ്കാരത്തോപ്പ്, കേരളീയ നാടാർ സമാജം കിടാരക്കുഴി, നാടാർ മഹാജനസംഘം കോട്ടുകാൽക്കോണം,കേരളീയ നാടാർ സമാജം ട്രസ്റ്റ് കണ്ണറവിള, ഹിന്ദു നാടാർ ഉറവിൻമുറൈ സംഘം കോട്ടയം,തിരുവനന്തപുരം തമിഴ് ഹിന്ദു നാടാർ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് അസോസിയേഷനിലുള്ളത്. ഭാരവാഹികളായി ഡോ.രാജീവലോചനൻ (പ്രസിഡന്റ്),സർവേശൻ,കലൈശെൽവൻ (വൈസ് പ്രസിഡന്റുമാർ),ഡോ.ബാബുരാജ് (ജനറൽ സെക്രട്ടറി), പുഞ്ചക്കരി സുരേന്ദ്രൻ (സെക്രട്ടറി), റ്റി.എസ്.ബിജുലാൽ,ആർ.ചന്ദ്രമോഹനൻ (അസി.സെക്രട്ടറിമാർ), കെ.ബി.ചന്ദ്രമോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.