തിരുവനന്തപുരം: നാഷണൽ സ്‌പോർട്‌സ് മിഷന്റെ സംസ്ഥാനതല കരാട്ടെ മത്സരങ്ങൾ ഇന്നും നാളെയുമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.14 ജില്ലകളിലെയും കായികതാരങ്ങൾ പങ്കെടുക്കും. ഇന്ന് രാവിലെ 9.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. നാഷണൽ സ്‌പോർട്‌സ് മിഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.നാഷണൽ സ്‌പോർട്‌സ് മിഷൻ ദേശീയ സെക്രട്ടറി ജനറൽ ഡോ.ഷാജി എസ്.കൊട്ടാരം, കരാട്ടെ കേരളാ അസോസിയേഷൻ പ്രസിഡന്റ് പി.രാംദയാൽ, ജില്ലാപ്രസിഡന്റ് ഡോ.ജഹാൻഗീർ അലി അക്ബർ,​ ഐസക് രാജൻ, ജി.കെ.പ്രദീപ്,​ അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും.