ആറ്റിങ്ങൽ:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഒാഫീസിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.ജില്ലാ കമ്മിറ്റി അംഗം വി.എ.വിനീഷ് പതാക ഉയർത്തി. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ആർ.എസ്.അനൂപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.മോഹനൻനായർ, ആർ.എസ്.അരുൺ,ടി.ബിജു,വി.എ.വിനീത്,ആനന്ദ്,സെനു, ബി.എസ്.വിഷ്ണു എന്നിവർ പങ്കെടുത്തു.