
തിരുവനന്തപുരം: സ്‌കൂൾ ബസ് സ്റ്റാഫ് വെൽഫയർ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ എൻ.ശക്തൻ ഉദ്ഘാടനം ചെയ്‌തു.സംസ്ഥാന പ്രസിഡന്റ് പോത്തൻകോട് റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാതൃകാ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മുഖ്യാതിഥിയായ ബാലാവകാശ കമ്മിഷൻ ചെയർമാൻ മനോജ്കുമാർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുളള അവാർഡ്ദാനം നിർവഹിച്ചു.ചികിത്സാ സഹായ വിതരണം കൗൺസിലർ രാഖി രവികുമാറും അംഗങ്ങൾക്കുള്ള ഐഡൻന്റിറ്റി കാർഡ് വിതരണം കൗൺസിലർ സുമിബാലുവും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോപ്പിൽ ശശിധരൻ, മ്യൂസിയം എസ്.ഐ.ഷാജഹാൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ നായർ, കെ.എസ്.ശിവരാജൻ, കോട്ടൺഹിൽ സ്‌കൂൾ ഹെഡ്‌മാസ്റ്റർ അജിത്ത്കുമാർ, മുൻ ഹെഡ്‌മാസ്റ്റർ കെ.ബുഹാരി, പി.ടി.എ പ്രസിഡന്റ് ഡോ.അരുൺ കുമാർ, എസ്.ചന്ദ്രബാബു, എം.അഹമ്മദ് കുഞ്ഞ്, റെജീൻ കുമാർ, രതീഷ് കുമാർ, കാഞ്ഞിരംപാറ സരിത, ബിന്ദുലേഖ എന്നിവർ സംസാരിച്ചു.