കല്ലമ്പലം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമാസക്തമായപ്പോൾ പൊലീസിന് കാഴ്ചക്കാരായി നിൽക്കേണ്ടി വന്നുവെന്ന് കേരള ക്ഷേത്ര സമന്വയ സമിതി ആരോപിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റുചെയ്തതിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്നാണ്. ഭീകരതയുടെ പറുദീസയായി കേരളം മാറിയെന്നും ഭീകരവാദത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് കേരളത്തിലെ ഭരണാധികാരികളാണെന്നും സമിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ പറഞ്ഞു.
.