veena-george

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ആരോഗ്യമേഖലയിൽ ഗവേഷണം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലും അദ്ധ്യാപകർക്കിടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും.ആരോഗ്യ സർവകകലാശാല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ലിനിക്കൽ എപ്പിഡമോളജിസ്റ്റ്സ് മീറ്റും വർക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രോ വൈസ് ചാൻസലർ ഡോ.സി.പി. വിജയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കല കേശവൻ,സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് ഡോ.രാജ്‌മോഹൻ എന്നിവർ സംസാരിച്ചു.