
നെയ്യാറ്റിൻകര : അർഹരായവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ കൂട്ടപ്പന വാർഡിലെ പവിത്രാനന്ദപുരം കോളനിയിലെ 30 കുടുംബങ്ങൾക്കും കുളത്തൂർ, കാരോട്, അതിയന്നൂർ ഗ്രാമപഞ്ചായത്തുകളിലെയും പട്ടയവിതരണമാണ് ഇന്നലെ നടന്നത്. നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി. കെ. രാജ് മോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെൻ ഡാർവിൻ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജ്ജുനൻ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, തിരുവനന്തപുരം സബ് കളക്ടർ മാധവിക്കുട്ടി .എം.എസ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അജിത,കൗൺസിലർ കൂട്ടപ്പന മഹേഷ്, പഞ്ചായത്ത് അംഗങ്ങളായ സെറാഫിൻ, അനിതകുമാരി,സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, എൻ.സി.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ എ.കെ.പുരുഷോത്തമൻ, ഐ.യു.എം.എൽ പ്രതിനിധി എം.എ.കബീർ, ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ, കോൺഗ്രസ് (എസ്) പ്രതിനിധി മുരകേശനാശാരി, എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി രതികുമാർ, കെ.സി (എം) പ്രതിനിധി അരുമാനൂർ ശശി, കെ.സി (ബി) പ്രതിനിധി പുന്നയ്ക്കാട് തുളസി, തഹസിൽദാർ ജെ.എൽ അരുൺ എന്നിവർ പങ്കെടുത്തു.