
തിരുവനന്തപുരം: കുളത്തൂർ ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം മുൻ എം.പി അഡ്വ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജി. വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി. ഒലീന, ഡോ. ചന്തവിള മുരളി, മൺവിള രാധാകൃഷ്ണൻ, കൗൺസിലർ മേടയിൽ വിക്രമൻ, എ.എം.എ സെക്രട്ടറി എ.എം.എ ഖാദർ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, ഗ്രന്ഥശാല സെക്രട്ടറി ജി.ശശിധരൻ, പ്രസിഡന്റ് വി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകളും നിർദ്ധനരോഗികൾക്ക് ചികിത്സാസഹായവും വിതരണം ചെയ്തു. അന്നേദിവസം രാവിലെ അന്നദാനവും ഉച്ചയ്ക്ക് ഗുരുപൂജയും നടന്നു.